ചെന്നൈ: രജനികാന്ത്, ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ടീസര്‍ ഇറങ്ങി. 500 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എ.ആര്‍ റഹ്മാനാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.