രജനികാന്ത് നായകനാവുന്ന ‘കാലാ കരികാല’ന്റെ സെറ്റില്‍ അപകടം; ഒരാള്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing രജനികാന്ത് നായകനാവുന്ന ‘കാലാ കരികാല’ന്റെ സെറ്റില്‍ അപകടം; ഒരാള്‍ മരിച്ചു.

ചെന്നൈ: രജനികാന്ത് നായകനാവുന്ന ‘കാലാ കരികാല’ന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന്‍ മരിച്ചു. 5 കോടി രൂപ ചെലവിട്ട് നിര്‍മിച്ച് ചെന്നൈയിലെ ഇവിപി സ്റ്റുഡോയോസിലെ സെറ്റിലായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലാ കരികാലന്റെ ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ വച്ചായിരുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷമാണ് ചെന്നൈയില്‍ എത്തിയത്. ചിത്രത്തില്‍ രജനി അധോലോക നായകനായാണ് എത്തുന്നത്. ഹുമ ഖുറേഷി, നാനാ പടേക്കര്‍, സമുദ്രക്കനി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിലെത്തുന്നുണ്ട്.

0Shares