രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ശരത്കുമാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ശരത്കുമാര്‍.

ചെന്നൈ: രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിയിരിക്കുമെന്ന് പ്രശസ്ത നടന്‍ ശരത് കുമാര്‍. തുഗ്ലക്ക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെതിരെ ശരത് കുമാറിന്റെ വിമര്‍ശനം. തമിഴകത്ത് നിലവിലുള്ളത് അസാധാരണ രാഷ്ട്രീയ അവസ്ഥയാണെന്ന് രജനികാന്ത് പറഞ്ഞതിനു പിന്നാലെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിനെതിരെയാണ് നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാര്‍ പ്രതികരിച്ചത്. രജനികാന്ത് നല്ല മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഗൗരവമായെടുക്കാന്‍ സാധിക്കില്ല എന്നാണ് ശരത് കുമാര്‍ അറിയിച്ചത്.

അതേസമയം ശരത്കുമാറിന്റെ ഈ പ്രസ്താവന രജനികാന്ത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ശരത് കുമാറിനെതിരെ രജനി ആരാധകര്‍ എത്തിയതിനെ തുടര്‍ന്ന് തന്റെ പരാമര്‍ശത്തിന് വിശദീകരണവുമായി താരം തന്നെ മുന്നോട്ട് വന്നിരിക്കുകയാണ് രജനികാന്ത് അടുത്ത സുഹൃത്തും സൂപ്പര്‍സ്റ്റാറും നല്ലൊരു മനുഷ്യനുമാണെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായെടുക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന് ഉചിതമെന്ന് തോന്നുന്നത് പറയാം. എന്നാല്‍ സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തമിഴ് സംസ്‌കാരം മനസ്സിലാക്കാന്‍ സാധിക്കുകയും ചെയ്യുന്ന വ്യക്തിക്ക് മാത്രമേ രാഷ്ട്രീയാവസ്ഥയെ കുറിച്ച് പറയാന്‍ യോഗ്യതയുള്ളു. രജനികാന്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതിനെ ആദ്യം എതിര്‍ക്കുന്നത് ഞാനായിരിക്കുമെന്നാണ് താന്‍ പറഞ്ഞത എന്നാണ് ശരത് കുമാറിന്റെ വിശദീരണം.

 

 

0Shares