രക്ഷിതാക്കള്‍ക്കാശ്വാസം: ആത്മഹത്യാ ഗെയിമായ ബ്ലൂവെയിലിന്റെ അഡ്മിനെ അറസ്റ്റു ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing രക്ഷിതാക്കള്‍ക്കാശ്വാസം: ആത്മഹത്യാ ഗെയിമായ ബ്ലൂവെയിലിന്റെ അഡ്മിനെ അറസ്റ്റു ചെയ്തു.

മോസ്‌കോ: ലോകമെമ്പാടുമുള്ള കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ‘ബ്ലൂ വെയ്ല്‍’ എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ സൃഷ്ടാവിനെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇല്യ സിദോറോവ് എന്ന 26 കാരനാണ് പിടിയിലായാതെന്ന് ഖലീജ് ടൈംസും ദ ടൈംസും റിപ്പോര്‍ട്ട് ചെയ്യ്തു. കൂടുതല്‍ വിവരങ്ങള്‍ക്കാി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.


50 ഓളം ടാസ്‌ക്കുകള്‍ അടങ്ങിയതാണ് ബ്ലൂ വെയ്ല്‍ എന്ന ഓണ്‍ലൈന്‍ ഗെയിം. ഇത് ഒരിക്കല്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഡിലീറ്റ് ചെയ്യാനോ കളിയില്‍ നിന്നും പിന്മാറാനോ കഴിയില്ല. അവസാനത്തെ ടാസ്‌കില്‍ കളിക്കുന്നവരോട് ആത്മഹത്യ ചെയ്യാനാണ് ആവശ്യപ്പെടുക. ആത്മഹത്യ ചെയ്യില്ലെങ്കില്‍ ഇവരെ ബ്ലാക് മെയില്‍ ചെയ്ത് ആത്മഹത്യ ചെയ്യിക്കും. ഇത്തരത്തില്‍ നിരവധി കൗമാരക്കാരാണ് ഈ ഗെയിമിന്റെ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ ജീവനൊടുക്കിയത്.

0Shares