രക്ഷിക്കണേ എന്നവര്‍ മരണത്തോട് മല്ലിട്ട് കരഞ്ഞു പറഞ്ഞിട്ടും അവര്‍ കേട്ടില്ല: യുവാവിൻ്റെ സെല്‍ഫി വീഡിയോ കൊന്നത് മൂന്നു പേരെ

  • Post category:news
  • Reading time:1 min read
You are currently viewing രക്ഷിക്കണേ എന്നവര്‍ മരണത്തോട് മല്ലിട്ട് കരഞ്ഞു പറഞ്ഞിട്ടും അവര്‍ കേട്ടില്ല: യുവാവിൻ്റെ സെല്‍ഫി വീഡിയോ കൊന്നത് മൂന്നു പേരെ

ബാര്‍മര്‍:അപടകത്തില്‍പ്പെട്ട് ജീവനു വേണ്ടി പിടയുന്നവരെ രക്ഷിക്കാതെ സെല്‍ഫിയും ഫെയ്സ്ബുക്ക് ലൈവുമായി ഒരുകൂട്ടം യുവാക്കളുടെ ക്രൂര വിനോദം. സ്‌കൂള്‍ ബസുമായി ബൈക്ക് കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ അപകടത്തില്‍പ്പെട്ട് ജീവനുവേണ്ടി പിടയുമ്പോഴായിരുന്നു അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ആ ദൃശ്യങ്ങളുള്‍പ്പെടെ ഉള്‍പ്പെടുത്തി സെല്‍ഫി വീഡിയോ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം നോക്കിനിന്നവരും സെല്‍ഫിയെടുക്കുന്നവരെയാണ് ശ്രദ്ധിച്ചത്. ആരും രക്ഷിക്കാന്‍ തയ്യാറായില്ല. പിന്നീട് പോലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ചോരവാര്‍ന്ന് മൂന്നു പേര്‍ക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്ന് എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

https://www.youtube.com/watch?v=As3J0zWbf3M

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫി വിഡിയോയില്‍ അപകടത്തില്‍ പെട്ടവര്‍ അവസാനശ്വാസത്തിനായി പിടയുന്നത് കാണാം. രക്ഷിക്കൂ എന്ന് അവരിലൊരാള്‍ അപേക്ഷിക്കുന്നതും ചുറ്റും നില്‍ക്കുന്നവരുടെ സംസാരവും കേള്‍ക്കാം. അര മണിക്കൂറോളം അവിടെ കിടന്ന അവര്‍ ചോരവാര്‍ന്ന് മരിച്ചു. സെല്‍ഫിയെടുത്ത് നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പോലിസ് സൈബര്‍ സെല്ലിലൂടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares