കൊച്ചി: പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടിയ മാലപൊട്ടിക്കല്‍ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. ചെങ്ങമനാട് കുന്നുകര കറ്റിയാല്‍ ഭാഗത്ത് താമസിക്കുന്ന വെടിമറ കാഞ്ഞിരപറമ്പില്‍ അബ്ദുള്ളയുടെ മകന്‍ നിഷാദാണ് (22) മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവായ വെടിമറ കാഞ്ഞിരപറമ്പില്‍ ഷാജഹാന്റെ മകന്‍ ആഷിഖി(24)നെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒമ്പത് മണിയോടെ കോതമംഗലം തലക്കോട് ചെക്‌പോസ്റ്റിനടുത്ത് വച്ച് ബൈക്കിലെത്തിയ ഇവര്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വയര്‍ലെസ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനടുത്ത് വച്ച് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. പോലീസിനെ ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് ഓടിയ അവര്‍ രക്ഷപെടാനായി പുഴയില്‍ ചാടുകയായിരുന്നു. മറു ഭാഗത്തേക്ക് നീന്തുന്നതിനിടെ നിഷാദ് തളര്‍ന്ന് പുഴയില്‍ മുങ്ങിത്താണു. ആഷിഖിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

https://www.youtube.com/watch?v=7-jnV-7kp9o