രക്ഷകരായത് ബ്രീട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍; 10 ദിവസമായി ഗുഹയില്‍ കുടുങ്ങിക്കിടന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളെ രക്ഷപ്പെടുത്തി

  • Post category:news
  • Reading time:1 min read
You are currently viewing രക്ഷകരായത് ബ്രീട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍; 10 ദിവസമായി ഗുഹയില്‍ കുടുങ്ങിക്കിടന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളെ രക്ഷപ്പെടുത്തി

ബാങ്കോക്ക്(തായ്ലന്‍ഡ്): ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളെയും അവരുടെ കോച്ചിനെയും 10 ദിവസങ്ങളുടെ തിരച്ചലിന് ശേഷം കണ്ടെത്തി. കനത്ത മഴയില്‍ അഭയം തേടിയ ഫുട്‌ബോള്‍ ടീമാണ് ഗുഹയില്‍ അകപ്പെട്ടത്. ഏകദേശം എട്ടു കിലോമിറ്ററോളം നീളമുള്ള ഗുഹക്കകത്ത് മഴവെള്ളവും ചളിയും നിറഞ്ഞതാണ് ഇവര്‍ അകത്ത് കുടുങ്ങാന്‍ കാരണം. ഇവരെ രക്ഷിക്കുന്നതിനായി തായ് സേന, വോളന്റീയര്‍മാര്‍, നാവിക സേന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദേശ വിദഗ്ധരുടെ സാന്നിധ്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

ശക്തമായ മഴ രക്ഷാപ്രവര്‍ത്തനം ദിവസങ്ങളോളം നീളാന്‍ കാരണമായി. 10 ദിവസമായി നടക്കുന്ന തിരച്ചിലിന് ഒടുവില്‍ കഴിഞ്ഞദിവസം ബ്രീട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധരാണ് ഈ കുട്ടികളെ കണ്ടെത്തിയത്. 11 വയസു മുതല്‍ 13 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി തിരച്ചലിനായി ഏഴു രാജ്യങ്ങളാണ് സഹകരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തായി ഗവണ്‍മെന്റ് അറിയിച്ചു.

0Shares