സിനിമാ പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ‘യോദ്ധ’ രണ്ടാം ഭാഗം ഉടന്‍ വരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ പ്രേക്ഷകരുടെ മനം കീഴടക്കാന്‍ ‘യോദ്ധ’ രണ്ടാം ഭാഗം ഉടന്‍ വരുന്നു.

കൊച്ചി: 1992ല്‍ പുറത്തിറങ്ങിയ ‘യോദ്ധ’ എന്ന ചിത്രം ആര്‍ക്കേലും മറക്കാന്‍ പറ്റുമോ? ഹാസ്യ രാജാവ് ജഗതി ശ്രീകുമാറും മെഗാസ്റ്റാര്‍ മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച യോദ്ധ കഥ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും സംഗീതം കൊണ്ടും മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമായിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗം ചിലപ്പോള്‍ സംഭവിച്ചേക്കാമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ശിവനാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നതിന് നല്ല ഹോംവര്‍ക്ക് ആവശ്യമാണ്. ലാലിനൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഇതുവരെ കാണാത്ത തരത്തിലുള്ള ഒന്നായിരിക്കും എന്നും സംഗീത് പറഞ്ഞു. എന്നാല്‍ യോദ്ധയുടെ കഥ പോലെ ഒരു ക്രേസി ഐഡിയ ലഭിച്ചാല്‍ മാത്രമേ യോദ്ധാ 2 വുമായി മുന്നോട്ടു പോകുവെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares