യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി; നടപ്പിലാവുന്നത് ആര്‍.എസ്.എസ് അജണ്ടയോ..?

  • Post category:news
  • Reading time:1 min read
You are currently viewing യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി; നടപ്പിലാവുന്നത് ആര്‍.എസ്.എസ് അജണ്ടയോ..?

ലഖ്നൗ: ഖൊരക്പൂരില്‍ നിന്നുള്ള ലോക്സഭ അംഗമായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് നിരവധി വാവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തി കൂടിയാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രിയും സഹമന്ത്രിമാരും കാന്‍ഷിറാം സ്മൃതി ഉപവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഗവര്‍ണര്‍ റാംനായിക് ലഖ്നോവില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കിയതിെന്റ പേരില്‍ നിരവധി കേസുകള്‍ യോഗിക്കെതിരെ നിലനില്‍ക്കെയാണ് യോഗിയെത്തന്നെ മുഖ്യ മന്ത്രിയാക്കുന്നത്.

കലാപക്കുറ്റങ്ങള്‍,കൊലപാതകശ്രമം, മാരകായുധങ്ങളേന്തിയുള്ള ആക്രമണങ്ങള്‍, മറ്റുള്ളവരുടെ ജീവനും സ്വത്തും അപകടത്തിലാക്കല്‍, ഭീഷണിപ്പെടുത്തല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, ശ്മശാനങ്ങളില്‍ അതിക്രമിച്ചു കടക്കല്‍ എന്നിവയും യോഗിക്കെതിരെയുള്ള കോസുകളാണ്. കടുത്ത ഹിന്ദുത്വ നിലപാടുകാരനായ യോഗിയെത്തന്നെ യു.പി മുഖ്യ മന്ത്രിയാക്കുന്നതിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

0Shares