യോഗി ആദിത്യനാഥിന് വീരബലിദാനികളുടെ മണ്ണിലേക്കു സുസ്വാഗതം; ആദിത്യനാഥിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല

  • Post category:news
  • Reading time:1 min read
You are currently viewing യോഗി ആദിത്യനാഥിന് വീരബലിദാനികളുടെ മണ്ണിലേക്കു സുസ്വാഗതം; ആദിത്യനാഥിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല

കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് എത്തുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വാഗതമേകിയുള്ള കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പതിവുതെറ്റിക്കാതെ കൂട്ട പൊങ്കാലയുമായി സ്വാഗതം ചെയ്യുകയാണ് മലയാളികള്‍. ദുരേന്ദ്രാ നീ ഒരു ലോക ദുരന്തമാണല്ലോ .നിന്റെ തലയിലും ചാണകമാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല .ഇപ്പോൾ ബോധ്യമായി, എന്ന് വരെ കമന്റുകള്‍ നിറയുകയാണ്.

സ്വന്തം നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്ത യോഗി കേരളത്തില്‍ എങ്ങനെ ജനരക്ഷയെ കുറിച്ച് സംസാരിക്കുമെന്നും അതിനുള്ള യോഗ്യതയില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ”യോഗി ആദിത്യനാഥിന് വീരബലിദാനികളുടെ മണ്ണിലേക്കു സുസ്വാഗതം. ചുവപ്പു ഭീകരരും ജിഹാദി ഭീകരരും കൈകോര്‍ക്കുന്ന കേരളത്തിന്റ വര്‍ത്തമാന ഭീഷണി നേരിടാന്‍ അങ്ങയുടെ സാന്നിധ്യം സമാധാനം ആഗ്രഹിക്കുന്ന കേരളജനതക്ക് ആവേശമായി മാറും.” എന്ന ക്യാപ്ഷനോടു കൂടിയാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

0Shares