യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ വെടിവച്ച് കൊന്നു.

  • Post category:news
  • Reading time:1 min read
You are currently viewing യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ വെടിവച്ച് കൊന്നു.

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ വെടിവച്ച് കൊന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് ശിശുപാല്‍ സിംഗ് ആണ് ബി.ജെ.പി പ്രാദേശിക നേതാവ് മോനു സിംഗിന്റെ സഹോദരന്‍ നാന്‍ഹിയെ കൊലപ്പെടുത്തിയത്. കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതനായാണ് ശിശുപാല്‍ വെടിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങളറിയാന്‍ വിശദമായ അന്വേഷണം നടത്തി വരികയാണ് പോലീസ്.

0Shares