യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടു. മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടു. മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ഇത്തവണ സഞ്ജു വി.സാംസണിന് സ്ഥാനമില്ല. ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമായി നടത്തിയ യൊ യൊ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇന്ത്യ എ ടീമില്‍ നിന്ന് താരം പുറത്താകാന്‍ കാരണം. കായിക ക്ഷമത തെളിയിക്കുന്നതിനുള്ളതാണ് യൊ യൊ ടെസ്റ്റ്. ഇതില്‍ പരാജയപ്പെട്ടത് താരത്തിന് തിരിച്ചടിയായിരിക്കുകയാണ്. മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 16.1 മാര്‍ക്ക് ലഭിച്ചാല്‍ മാത്രമെ യൊ യൊ ടെസ്റ്റ് വിജയിക്കുകയുള്ളു. എന്നാല്‍ സഞ്ജുവിന് ലക്ഷ്യം നേടാന്‍ സാധിച്ചില്ല. ഇതോടെ സഞ്ജുവില്ലാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിന് ശാരീരികമായി ചില അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. ഐ.പി.എല്ലില്‍ 441 റണ്‍സ് സ്വന്തമാക്കിയ സഞ്ജു സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

0Shares