യേശുവുമായി ‘ഫോണില്‍ സംസാരിക്കുകയും നിരന്തരം സ്വര്‍ഗ്ഗത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന’ മതപുരോഹിതന്‍ ലോകശ്രദ്ധ നേടുന്നു!

  • Post category:news
  • Reading time:1 min read
You are currently viewing യേശുവുമായി ‘ഫോണില്‍ സംസാരിക്കുകയും നിരന്തരം സ്വര്‍ഗ്ഗത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന’ മതപുരോഹിതന്‍ ലോകശ്രദ്ധ നേടുന്നു!

സിംബാബ്വെ: യേശുക്രിസതുവുമായി താന്‍ ദിവസവും മൊബൈലില്‍ സംസാരിക്കാറുണ്ടെന്ന അവകാശവാദവുമായി ഒരു മതപുരോഹിതന്‍ രംഗത്ത്. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെ യില്‍ നിന്നുള്ള ക്രിസ്ത്യന്‍ മതപുരോഹിതനാണ് മനുഷ്യരാശിക്കാകെ കൗതുകം പകരുന്ന ഒരു പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിട്ടുള്ളത്. ഇദ്ദേഹം നേരത്തെ ജലോപരിതലത്തിലൂടെ നടന്നിട്ടുള്ളതായി അവകാശപ്പെട്ടു കൊണ്ട് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. മറ്റൊരിക്കല്‍ താന്‍ നിരവധി തവണ മരിക്കുകയും വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തിട്ടുണ്ടെന്ന് വിളംബരം ചെയ്യുകയുണ്ടായി. സ്വര്‍ഗത്തില്‍ നിന്ന് യേശുദേവന്‍ ഇടക്കിടെ തനിക്ക് ഫോണില്‍ മെസേജ് അയക്കാറുണ്ട്. വാട്സാപ്പിലും സജീവമാണ് ഈശോ.

അതിലുപരി സ്‌കൈപ്പും ഐ.എം.ഒയുമാണ് യോശുവിന് കൂടുതല്‍ പ്രിയങ്കരം. യേശു ക്രിസ്തുവും താനുമായി അഗാധമായ ആത്മബന്ധമാണ് ഇതിനകം സ്ഥാപിച്ചിട്ടുള്ളതെന്ന് പാസ്റ്റര്‍ സന്യങ്കൊരെ പറഞ്ഞു. സര്‍വ്വോപരി ഇടക്കിടെ താന്‍ സ്വര്‍ഗ്ഗത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരാറുണ്ട്. അതാരു സ്്വര്‍ഗ്ഗീയ അനുഭവം തന്നെയാണ്. അത്തരം വേളകളില്‍ യേശുവിന്റെ കൂടെ താന്‍ ഭക്ഷണം കഴിക്കുക പതിവാണ.് സുന്ദരികളായ മാലഖമാര്‍ക്കൊപ്പം പടമെടുക്കും.താന്‍ പറയുന്നതെല്ലാം വാ്തവമാണെന്നും എന്നാല്‍ വിശ്വസികള്‍ക്ക് തന്നോട് അസൂയയാണെന്നും പുരോഹിതന്‍ പറഞ്ഞു. ബാധ ഒഴിപ്പിക്കലിലൂടെ ജനങ്ങളെ കൈയിലെടുത്ത ഈ പുരോഹിതന്റെ പുത്തന്‍ വെളിപ്പെടുത്തലും അവകാശ വാദവുമെല്ലാം സത്യമോ മിഥ്യയോയെന്നറിയാതെ ജനങ്ങള്‍ കുഴങ്ങുകയാണ്. ഏതായാലും പാസ്റ്റര്‍ സന്യങ്കോരെയുടെ വെളിപാടുകള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി പരിണമിച്ചിരിക്കുകയാണ്.

0Shares