യേശുദാസിന്‍റെ സഹോദരന്‍റെ മരണം; സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing യേശുദാസിന്‍റെ സഹോദരന്‍റെ മരണം; സാമ്പത്തിക പ്രയാസം മൂലം ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ്

ഗായകന്‍ യേശുദാസിന്‍റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിന്‍ സാമ്പത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പോലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തത വരൂവെന്ന് പോലീസിനെ ഉദ്ധരിച്ച്‌ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പോലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്ന് സംശയിക്കുന്നു. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു.

അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.

0Shares