യെമനില്‍ സൗദി വ്യോമാക്രമണം; 20 മരണം,അന്‍പതോളം പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing യെമനില്‍ സൗദി വ്യോമാക്രമണം; 20 മരണം,അന്‍പതോളം പേര്‍ക്ക് പരിക്ക്

സനാ: യെമനില്‍ സൗദി വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. അല്‍തവ്ര ആശുപത്രിയുടെ പ്രധാന ഗേറ്റില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റിലാണ് വ്യോമാക്മണമുണ്ടായത്. മാര്‍ക്കറ്റിന്റെ ഒരു ഭാഗം വ്യോമാക്രമണത്തില്‍ തകര്‍ന്നു വീണു.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ (75) ഹൂതികള്‍ വധിച്ചതിനു പിന്നാലെയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. പതിനായിരത്തിലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 30 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു.

0Shares