യൂ പിയിൽ തെരഞ്ഞെടുപ്പടുക്കുമ്പോൾ 5000 കോടി നൽകിയതെന്തിന്?…

  • Post category:news
  • Reading time:1 min read
You are currently viewing യൂ പിയിൽ തെരഞ്ഞെടുപ്പടുക്കുമ്പോൾ  5000 കോടി നൽകിയതെന്തിന്?…

ഉത്തര്‍പ്രദേശ്: രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ നോട്ട് പ്രതിസന്ധിയിൽ വലയുമ്പോൾ ഉത്തര്‍ പ്രദേശില്‍ 5000 കോടി രൂപ എത്തിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളില്‍ നിന്ന്  ഒരാൾക്ക് പ്രതിദിനം 50000 രൂപ വരെ പിന്‍ലിക്കാന്‍ സാധിക്കുന്നുണ്ടെന്നും 1,650 കോടിയോളം രൂപ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ബാങ്കുകളിൽനിന്ന് വിതരണം  ചെയ്‌തതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഏതായാലും ഇത്രയും ഭീമമായ തുക ഇത്തരത്തിൽ ഉത്തര്‍പ്രദേശില്‍ എത്തിയെന്ന വാർത്ത വലിയൊരു വിഭാഗം ജനങ്ങളിൽ കനത്ത പ്രതിഷേധവും ആശങ്കയും ഉളവാക്കിയിരിക്കുകയാണ്.

0Shares