മുംബൈ: മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന് ഹോങ്കോങ്ങ് ട്വന്റി20 ലീഗില്‍ കളിക്കാനുളള അനുമതി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു. നേരത്തെ അനുമതി നല്‍കാമെന്ന് ബി.സി.സി.ഐ യൂസഫ് പത്താന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം അത് ലംഘിക്കുകയായിരുന്നു.
ഇതോടെ വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന സുവര്‍ണാവസരമാണ് പത്താന് നഷ്ടമാകുന്നത്. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഹോങ്കോങ്ങ് ട്വന്റി20 ലീഗ് കൗലോണ്‍ കാണ്‍ടോന്‍സിന് വേണ്ടിയാണ് യൂസഫ് ഹോങ്കോങ്ങ് ലീഗില്‍ കളിക്കാനൊരുങ്ങിയത്.

34 കാരനായ പത്താന്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 2012ലാണ് യൂസഫ് പത്താന്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലീഗിലെ അരങ്ങേറ്റം മത്സരത്തില്‍ സ്വന്തം ടീമായ അംബാനി ലിമിറ്റഡിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടി ശ്രദ്ധാ കേന്ദ്രമായിരുന്നു. പത്താനു പിന്നാലെ മറ്റു കളിക്കാരും വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി ചോദിച്ചതോടെയാണ് പത്താന്റെ അനുമതി പിന്‍വലിച്ചതെന്നാണ് സൂചന. നേരത്തെ ഇതേപോലെ മലയാളി താരം ശ്രീശാന്തിന് സ്‌കോട്ലാന്‍ഡ് ലീഗില്‍ കളിക്കുവാനുള്ള അവസരം ലഭിച്ചുവെങ്കിലും ബി.സി.സി.ഐ അനുമതി നിഷേധിച്ചിരുന്നു.