യൂണിഫോമും പാഠപുസ്തകവും മുന്‍കൂട്ടി ലഭ്യമാക്കി, പോരാത്തതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള പ്രവേശനോത്സവവും; വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്‌മാര്‍ട്ടായത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing യൂണിഫോമും പാഠപുസ്തകവും മുന്‍കൂട്ടി ലഭ്യമാക്കി, പോരാത്തതിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള പ്രവേശനോത്സവവും; വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്‌മാര്‍ട്ടായത് ഇങ്ങനെ

തിരുവനന്തപുരം: രണ്ടു മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ അഞ്ചു ലക്ഷത്തോളം കുരുന്നുകളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കെത്തുന്നത്. കുരുന്നു കുട്ടികളുടെ പ്രവേശനം ഗംഭീരമാക്കാന്‍ സ്‌കൂളുകളും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
തിരുവനന്തപുരത്തെ ഊരുട്ടുമ്പലം സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് കഥ പറഞ്ഞുകൊണ്ട് ഒന്നാം ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് ക്ലാസെടുക്കും, അഞ്ചു ലക്ഷത്തോളം കുട്ടികള്‍ ഇത്തവണ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ യഥാര്‍ത്ഥ കണക്ക് ആറാം പ്രവൃത്തിദിവസത്തിലെ കണക്കെടുപ്പ് പൂര്‍ത്തിയായാലേ ലഭിക്കുകയുള്ളു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഹൈടെക്ക് ക്ലാസ് റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് നടക്കുന്നത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോമുകളും പാഠപുസ്തകങ്ങളും ലഭ്യമാക്കാനായത് സര്‍ക്കാരിന് വലിയ നേട്ടമായി. ആദ്യ പ്രവൃത്തിദിവസം തന്നെ സ്‌കുളുകളില്‍ ഉച്ചഭക്ഷണ വിതരണവും ഉണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ വിവാദങ്ങള്‍ക്ക് തടയിടാനായ ആശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

0Shares