യു. പിയിൽ ഓക്സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66 ആയി

  • Post category:news
  • Reading time:1 min read
You are currently viewing യു. പിയിൽ ഓക്സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66 ആയി


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 66 ആയി. കുടിശ്ശിക നല്‍കാനുള്ളതിനേത്തുടര്‍ന്ന് വിതരണക്കാര്‍ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിപക്ഷവും. കുട്ടികള്‍ മരിച്ചത് ഓക്സിജിന്റെ കുറവ് മൂലമല്ലായെന്നും ചില ആരോഗ്യ പ്രശ്‍നങ്ങള്‍ മൂലമാണെന്നും ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഓക്സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി സര്‍ക്കാരിന് അയച്ച കത്ത് പുറത്തായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആസ്പത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ആസ്പത്രിയുടെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഉത്തര്‍പ്രദേശില്‍ കുട്ടികളിലെ എന്‍സഫലൈറ്റിസ് രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം. ഓക്സിജന്‍ വിതരണ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്.

0Shares