യു.പിയില്‍ 20 കാരിയെ രണ്ട് പോലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing യു.പിയില്‍ 20 കാരിയെ രണ്ട് പോലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

ഇരുപതുകാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചത്. എന്നാല്‍ പോലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

യുവതി സംഭവം വീട്ടില്‍ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച യുവതി നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗൊരഖ്‌നാഥ് പോലീസ് സ്റ്റേഷനിലെ അജ്ഞാതരായ പോലീസുകാര്‍ക്ക് നേരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

യുവതി സമ്മതത്തോടെയാണ് ചിലരുടെ കൂടെ ഹോട്ടലില്‍ ചെന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്. എങ്കിലും അന്വേഷണം തുടരുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

0Shares