
ഗൊരഖ്പൂര്‍: നവജാതശിശുക്കളുടെ ഐ.സി.യുവില്‍ ചികിത്സയിലുള്ള പത്തുപേരും കുട്ടികളുടെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ആറ് കുട്ടികളും ഉള്‍പ്പെടെ ബാബാ രാഘവ് ദാസ്(ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ വീണ്ടും കൂട്ടശിശുമരണം. ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

കഴിഞ്ഞ ഓഗസ്റ്റില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ മരിച്ചിരുന്നു. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം നിലച്ചതാണ് മരണത്തിനിടയാക്കിയ തെന്ന് ആക്ഷേപമുണ്ടായി.
