യു.ഡി.എഫ് സംഘത്തിനെ നിലയ്ക്കലില്‍ തടഞ്ഞു; പിന്നീട് പ്രശ്‌നം വഷളാകുമെന്ന് വന്നപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുമതി

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫ് സംഘത്തിനെ നിലയ്ക്കലില്‍ തടഞ്ഞു; പിന്നീട് പ്രശ്‌നം വഷളാകുമെന്ന് വന്നപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുമതി

പമ്പ: ഒടുവില്‍ യു.ഡി.എഫ് സംഘത്തിന് സന്നിധാനത്തേക്ക് പോകാമെന്ന് പൊലീസ്. നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയെ തകര്‍ക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡിഎ.ഫിന്റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. എന്നാല്‍ നിലയ്ക്കലിലെത്തിയ ജനപ്രതിനിധികള്‍ക്ക് മാത്രം അവരുടെ വാഹനത്തില്‍ പമ്പയിലേക്ക് പോകാമെന്നായിരുന്നു പൊലീസ് നിലാപട്. എല്ലാവരെയും പമ്പയിലേക്ക് വിടണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നിരോധനാജ്ഞ നിലവിലുണ്ടെന്നും നിലക്കല്‍ ബേസ് സ്റ്റേഷന് അപ്പുറത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടും പൊലീസ് എടുത്തതോടെയാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നേതാക്കളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാമെന്നും എല്ലാ പ്രവര്‍ത്തകര്‍ക്കും പമ്പയിലേക്ക് പോവാമെന്നും ഉമ്മന്‍ ചാണ്ടിയോട് പൊലീസ് വ്യക്തമാക്കി.
സാധാരണ ഭക്തരെ തടയുന്ന പൊലീസ് നടപടി ശരിയല്ലെന്നും 144 പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവദിച്ചത് യു.ഡി.എഫ് സമരത്തിന്റെ ആദ്യഘട്ട വിജയമാണ്. നിരോധനാജ്ഞാ ലംഘനം പ്രഖ്യാപിത നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

0Shares