യു.ഡി.എഫ്. ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

  • Post category:news
  • Reading time:1 min read
You are currently viewing യു.ഡി.എഫ്. ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ്. ഉന്നതാധികാര സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു സുധീരന്‍. യു.ഡി.എഫ് യോഗത്തിലേക്കില്ലെന്നും ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെക്കുകയാണെന്നുമാണ് സുധീരന്‍ മെയിലിലൂടെ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. കെ.എം മാണിയെ തിരിച്ചെടുത്തത്തില്‍ കടുത്ത വിമര്‍ശനം സുധീരന്‍ അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് വിഷയത്തില്‍ നേരത്തെ സുധീരന്‍ പ്രതിഷേധിച്ചിരുന്നു. രാജ്യസഭാ സീറ്റ് കെ.എം മാണിക്ക് കൊടുത്തത് യു.ഡി.എഫ് കാണിച്ച ബുദ്ധിമോശമാണെന്നും സുധീരന്‍ പറഞ്ഞിരുന്നു. രാജ്യസഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃയോഗത്തിനെതിരെയും പ്രതിഷേധം അറിയിച്ചിരുന്നു. കെ.എം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ പോലും സുധീരന്‍ പങ്കെടുത്തിരുന്നില്ല. തന്നോട് അവഗണന കാട്ടിയെന്നും സുധീരന്‍ പറഞ്ഞിരുന്നു.വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം മെയില്‍ അയച്ചത്. അതേ സമയം രാജിവെക്കാനുണ്ടായ സാഹചര്യമെന്താണെന്നും കാരണമെന്താണെന്നും സുധീരന്‍ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടില്ല. അതേസമയം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി നേതൃത്വം പ്രതികരിച്ചിട്ടില്ല.

0Shares