യു.എ.ഇയുടെ നായിഫ്1 ഉപഗ്രഹം ഇന്ത്യയില്‍ വിക്ഷേപിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.ഇയുടെ നായിഫ്1 ഉപഗ്രഹം ഇന്ത്യയില്‍ വിക്ഷേപിക്കും.

ദുബായ്: ദുബായുടെ പുതിയ ചെറു ഉപഗ്രഹമായ ‘നായിഫ്1’ ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കും. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്റെ ഷാര്‍ജ അമേരിക്കന്‍ യുണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ഈ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരിക്കും ഇത് വിക്ഷേപിക്കുക. ഷാര്‍ജ-അമേരിക്കന്‍ യൂണിവേര്‍സിറ്റിയില്‍ തയ്യാറാക്കിയ ‘നായിഫ്’ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്ന് തന്നെ ഉപഗ്രഹ നിയന്ത്രണം സാധ്യമാകും. അമേച്വര്‍ റേഡിയോ തരംഗങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്ന നായിഫ് 1 ന് സന്ദേശങ്ങള്‍ അറബിയിലാക്കാനും കഴിയും. ഉപഗ്രഹം വികസിപ്പിക്കുന്നതില്‍ പങ്കാളികളായ നാലു വിദ്യാര്‍ഥികളെ യു.എ.ഇയുടെ ചൊവ്വാ ദൗത്യം, ഖലീഫ സാറ്റ് പദ്ധതികളിലേക്കും തെരഞ്ഞെടുത്തതായി എം.ബി.ആര്‍.എസ്.സി ഡയറക്ടര്‍ യൂസഫ് ഹമ്ദ് അല്‍ ശൈബാനി അറിയിച്ചു.

0Shares