യു.എസ് പോപ് താരം അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing യു.എസ് പോപ് താരം അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു.

ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്ഫോടനം നടന്നത്.

പരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്പോഴായിരുന്നു സ്ഫോടനം. സ്ഫോടന കാരണം വ്യക്തമല്ല. സ്ഫോടനത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ചാവേറുകളാണെന്ന് സംശയിക്കുന്നു.

0Shares