ചൈന: അമേരിക്കയ്ക്ക് ചൈനയില്‍നിന്ന് വീണ്ടും തിരിച്ചടി. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ജീവനക്കാരെ ചൈന കൊലപ്പെടുത്തി. 2010 മുതല്‍ 12 സി.ഐ.എ ജീവനക്കാര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി അമേരിക്ക വ്യക്തമാക്കി. നിരവധി പേര്‍ ജയിലിലാണ്.

അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ചൈന. എന്നാല്‍ ചൈനയില്‍ ചാരവൃത്തി എളുപ്പമല്ലെന്ന് സമ്മതിക്കുകയാണ് ഇപ്പോള്‍ അമേരിക്ക. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവര്‍ത്തനം സി.ഐ.എ പുനരാരംഭിച്ചിട്ടുണ്ട്.