
യു.എസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് കിരീടം. ഫൈനലിൽ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാൻക ആദ്യ ഗ്ലാൻസ്ലാം കിരീടം നേടിയത്. സ്കോർ 6-3, 7-5. യു.എസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ബിയാന്‍ക.

കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാൻക കിരീടം നേടിയിരുന്നു. ഫ്ലഷിങ് മെഡോസില്‍ ഷറപ്പോവയ്ക്ക് ശേഷം കിരീടമുയര്‍ത്തുന്ന ആദ്യ കൗമാരതാരമാണ് ഈ പത്തൊൻപതുകാരി.
രണ്ടാം സെറ്റില്‍ 5–1 ന് പിന്നില്‍ നിന്ന സെറീന മാച്ച്പോയിന്‍റ് മറികടന്ന് 5–5 ന് ഒപ്പമെത്തി. കഴിഞ്ഞ യു.എസ് ഓപ്പണിലും വിമ്പിള്‍ഡനിലും സെറീന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
