ജറുസലേം: പലസ്തീനില്‍ നിന്നും യു.എസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. എംബസി ജറുസലേമിലേക്ക് നീക്കിയാല്‍ മേഖലയിലെ ക്രമസമാധനം തകരാറിലാകും എന്നാണ് മഹമ്മൂദ് അബ്ബാസ് വ്യക്തമാക്കുന്നത്.

പലസ്തീനിലെ ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് നയതന്ത്ര കാര്യാലയം മാറ്റുന്നത് ഇസ്രായേല്‍ വിഷയത്തില്‍ യുഎസിന്റെ വര്‍ഷങ്ങളായുള്ള നയങ്ങള്‍ക്ക് കടക വിരുദ്ധമായ തീരുമാനമാണെന്നാണ് മഹമ്മൂദ് അബ്ബാസ് സൂചിപ്പിച്ചത്. മധ്യേഷ്യയിലെ സമാധാന ചര്‍ച്ചയ്ക്കായി പാരിസിലേക്ക് പേകുന്നവഴി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
