യു.എസി.ല്‍ ആഞ്ഞടിച്ച് ഫ്ളോറന്‍സ് കൊടുങ്കാറ്റ്; നാല് മരണം

  • Post category:news
  • Reading time:1 min read
You are currently viewing യു.എസി.ല്‍ ആഞ്ഞടിച്ച് ഫ്ളോറന്‍സ് കൊടുങ്കാറ്റ്; നാല് മരണം

വില്‍മിങ്ടണ്‍ : അമേരിക്കയിലെ നോര്‍ത്ത് കരാലൈന സംസ്ഥാനത്തു വലിയ നാശം വിതച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ നാല് മരണം. പല പ്രദേശങ്ങളിലും വെള്ളപൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത നാല്‍പ്പത്തെട്ടു മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. ഇപ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലേക്ക് കാറ്റിന്റെ ശക്തികുറഞ്ഞിട്ടുണ്ടെങ്കിലും വെള്ളപ്പൊക്കവും കനത്ത മഴയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് വീശിത്തുടങ്ങുന്നത്. നേരത്തെ അതിശക്തമായ കാറ്റഗറി നാലില്‍ രേഖപ്പെടുത്തിയിരുന്ന ചുഴലിക്കാറ്റിനെ ഇപ്പോള്‍ കാറ്റഗറി ഒന്നിലാണ് ഉള്‍പ്പെടുത്തയിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പേതുടങ്ങിയ മുന്നൊരുക്കങ്ങള്‍ കേന്ദ്രീകരിച്ചതും ജീവഹാനി ഒഴിവാക്കാനുള്ള കരുതല്‍നടപടികളിലാണ്. എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തിറങ്ങിയത്. കനത്തമഴയില്‍ ഉരിത്തിരിയുന്ന പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

0Shares