ന്യൂയോര്‍ക്ക്: യു.എന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കാനായി ഒക്ടോബറില്‍ എത്തും. യു.എന്‍ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇതിനുമുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ ഒന്നിന് ഇന്ത്യയിലെത്തുന്ന ഗുട്ടെറസ് ഡല്‍ഹിയില്‍ പുതിയ യു.എന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
രണ്ടിന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കണ്‍വന്‍ഷനില്‍ സംബന്ധിക്കും. അടുത്ത ദിവസങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചശേഷം നാലിനു ന്യൂയോര്‍ക്കിലേക്ക് മടങ്ങും.
യു.എന്‍ സെക്രട്ടറി ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കും