യുവ വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing യുവ വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ആല്‍ബിന്‍ ഇന്നലെയാണ് ആശുപത്രി വിട്ടത്. സ്വദേശമായ കൊട്ടാരക്കരയില്‍ വിശ്രമത്തിനായി പോവുമെന്ന് അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒരു വര്‍ഷമായി വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികനായിരുന്നു ഫാ. ആല്‍ബിന്‍.

0Shares