യുവ മാധ്യമപ്രവര്‍ത്തക പമ്പയില്‍; ജോലി ചെയ്യാനാണ് എത്തിയതെന്ന് റിപ്പോര്‍ട്ടറുടെ വിശദീകരണം

  • Post category:news
  • Reading time:1 min read
You are currently viewing യുവ മാധ്യമപ്രവര്‍ത്തക പമ്പയില്‍; ജോലി ചെയ്യാനാണ് എത്തിയതെന്ന് റിപ്പോര്‍ട്ടറുടെ വിശദീകരണം

പത്തനംതിട്ട:  യുവ മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും പമ്പയില്‍ എത്തി. ടി വി 9 റിപ്പോര്‍ട്ടര്‍ ദീപ്തി വാജ്‌പേയിയും ക്യാമറാമാനുമാണ് ശബരിമലയിലേക്ക് പോകാന്‍ പമ്പയിലെത്തിയത്. വലിയ പൊലീസ് സംഘം തന്നെ ഇവര്‍ക്കൊപ്പമുണ്ട്. റിപ്പോര്‍ട്ടിംഗിനാണ് ദീപ്തിയും സംഘവും ഹൈദരാബാദില്‍നിന്ന് എത്തിയിരിക്കുന്നത്. അതേസമയം സന്നിധാനത്തേക്ക് പോകണമെന്നില്ലെന്നും പമ്പയില്‍ നിന്ന് വാര്‍ത്ത ശേഖരിക്കാനാണ് എത്തിയതെന്നും ദീപ്തി പൊലീസിനോട് പറഞ്ഞു. ജോലി ചെയ്യാനാണ് എത്തിയതെന്നും ദര്‍ശനം നടത്തണമെന്നില്ലെന്നും ദീപ്തി അറിയിച്ചു.ഇവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനാണ് പൊലീസ് തീരുമാനം. നേരത്തേ നിലയ്ക്കല്‍ പോലും വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘമാളുകള്‍ വലിയ ആക്രമണം അഴിച്ചു വിട്ടിരുന്നു. റിപ്പോര്‍ട്ടിംഗിനായിത്തന്നെ നേരത്തേ ശബരിമല കയറിയ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിനെയും മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിതയെയും അയ്യപ്പഭക്തരെന്ന് അവകാശപ്പെട്ട അക്രമികള്‍ ആക്രമിച്ചിരുന്നു. നിലയ്ക്കലേക്ക് ബസ്സില്‍ പോയ ദ് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എസ് ബാലനെയും അക്രമികള്‍ കയ്യേറ്റം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രത തുടരുന്നത്.

0Shares