പുത്തൂര്‍(കര്‍ണാടക): യുവാവിനെ ആക്രമിച്ചതിന് ശേഷം സ്വകാര്യ ഭാഗങ്ങളും കഴുത്തും സ്വയം മുറിച്ച് പിതാവ് ജീവനൊടുക്കി. രാജു പൂജാരി (45) ആണ് മരിച്ചത്. കര്‍ണാടക പുത്തൂരിലെ അലങ്കാര്‍ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ബുധനനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. മാനസീക നില തെറ്റിയ രാജു യാതൊരു പ്രകോപനവുമില്ലാതെ മകന്‍ രത്തനു(20)മായി വാക്കേറ്റം നടത്തുകയായിരുന്നു.
പിന്നീട് വീടിന്നകത്തുപോയി തിരിച്ചുവന്ന് മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട പരിസരവാസികള്‍ രാജുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.പരിക്കേറ്റ രത്തനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മകന്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്ന വിവരത്തെ തുടര്‍ന്ന് പരിഭ്രാന്തനായ രാജു സ്വകാര്യ ഭാഗങ്ങളും കഴുത്തും സ്വയം പരിക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
കഡബ പോലിസെത്തി രാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ദര്‍ലക്കട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
യുവാവിനെ ആക്രമിച്ചതിന് ശേഷം സ്വകാര്യ ഭാഗങ്ങളും കഴുത്തും സ്വയം മുറിച്ച് പിതാവ് ആത്മഹത്യ ചെയ്തു