യുവാക്കളുടെ കാരുണ്യത്തില്‍ മഞ്ഞുമലയില്‍ നിന്ന് കുതിരയ്ക്ക് പുതു ജീവന്‍.

  • Post category:news
  • Reading time:1 min read
You are currently viewing യുവാക്കളുടെ കാരുണ്യത്തില്‍ മഞ്ഞുമലയില്‍ നിന്ന് കുതിരയ്ക്ക് പുതു ജീവന്‍.

വാഷിങ്ടണ്‍: മഞ്ഞുമലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുതിരയെ രക്ഷിച്ച യുവാക്കളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. യു.എസിലെ ഇഡാഹോയിലുള്ള ബൗള്‍ഡര്‍ മഞ്ഞുമലയില്‍ മോട്ടോര്‍ സ്‌കേറ്റിങ്ങിനെത്തിയ യുവാക്കളാണ് അവശനിലയിലായ കുതിരയെ കണ്ടത്.

യുവാക്കള്‍ കുതിരയ്ക്ക് പ്രാഥമിക സുശ്രൂഷ നല്‍കുകയും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ കുതിരയെ സുശ്രൂഷിക്കുകയും ചെയ്തു. കനത്ത ഹിമപാതമുണ്ടായപ്പോള്‍ അതില്‍ പെട്ടതാകാം കുതിരയെന്നാണ് സംശയം. യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് കുതുരയ്ക്ക് ജീവന്‍ തിരികെ ലഭിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

https://www.youtube.com/watch?v=G5er6fZPJWs

0Shares