
പഞ്ചാബ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ സരോവറിന്റെ മുന്‍ ഭാര്യയും ബിഗ് ബോസ് താരവുമായ ആകാന്‍ഷ രംഗത്ത്. സരോവറിന്റെയും അമ്മ ശബ്‌നത്തിന്റെയും പീഡനങ്ങള്‍ താങ്ങാന്‍ കഴിയില്ല എന്ന കാരണത്താല്‍ ആകാന്‍ഷ വിവാഹ മോചനം നേടിയിരുന്നു. തുടര്‍ന്നാണ് യുവരാജിന്റെ വീട്ടുകാര്‍ക്കെതിരെ ആകാന്‍ഷ ഗാര്‍ഹിക പീഡനക്കേസ് നല്‍കിയത്.

ആകാന്‍ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന് യുവരാജ് സിംഗിന്റെ അമ്മ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയിട്ടാണ് യുവരാജ് കഞ്ചാവ് വലിക്കാറുണ്ടെന്ന് ആകാന്‍ഷ വെളിപ്പെടുത്തിയത്.താന്‍ യുവരാജിന്റേയും കുടുംബത്തിന്റേയും ഒപ്പം ഇരുന്നാണ് ലഹരി ഉപയോഗിച്ചിട്ടുള്ളത്. തന്റെ ഭര്‍ത്താവിനൊപ്പം പുക വലിച്ചിട്ടുണ്ട്. യുവരാജ് കഞ്ചാവ് വലിച്ചിട്ടുമുണ്ടെന്നാണ് ആകാന്‍ഷ വെളിപ്പെടുത്തിയത്.
യുവരാജും അമ്മയുടെ പക്ഷത്താണ്. അമ്മയെ അനുസരിക്കാതെ ഈ വീട്ടില്‍ താമസിക്കാനാവില്ലെന്ന് യുവിയും ആകാന്‍ഷയെ ഭീഷണിപ്പെടുത്തിയെന്ന് അവരുടെ വക്കീല്‍ സ്വാതി സിങ് പറഞ്ഞു. ആകാന്‍ഷ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുമെന്ന് യുവരാജിന്റെ മാതാവ് ശബ്‌നം നേരത്തെ ആരോപിച്ചിരുന്നു. ആകാന്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന് യുവരാജ് സിംഗിനെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു.
