യുവനേതാവ് കോൺഗ്രസ്സ് പ്രസിഡന്റായാൽ മതി; മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing യുവനേതാവ് കോൺഗ്രസ്സ് പ്രസിഡന്റായാൽ മതി; മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു

രാഹുൽ ഗാന്ധി സ്ഥാനം ഒഴിയുമ്പോൾ പാർട്ടി നേതൃത്വത്തിലേക്ക് യുവനേതാവ് തന്നെ വരണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ രംഗത്തുവന്നു, അതിൻ്റെ ആദ്യപടിയായാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ കാണുന്നത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് യുവ നേതാവ് എത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

യുവ നേതാവ് വേണമെന്ന രാജ്യത്തെ യുവാക്കളുടെ ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പരിഗണിക്കണമെന്ന് അമരിന്ദര്‍ പറയുകയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമൊഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായി മറ്റൊരു യുവ നേതാവാണ് അധ്യക്ഷ പദത്തില്‍ എത്തേണ്ടത്. പാര്‍ട്ടിയെ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോവാന്‍ അങ്ങനെയൊരാള്‍ക്കേ കഴിയൂ. യുവ നേതാവിനായുള്ള രാജ്യത്തെ യുവാക്കളുടെ മുറവിളി പ്രവര്‍ത്ത സമിതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. യുവ ജനതയുടെ അഭിലാഷങ്ങള്‍ക്കനുസരിച്ചും അതേസമയം താഴെത്തട്ടില്‍ വരെ ബന്ധങ്ങള്‍ ഉള്ളയാളുമാവണം പാര്‍ട്ടി അ്ധ്യക്ഷനെന്ന് അമരിന്ദര്‍ സിങ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നേതാക്കളുടെയും അനുയായികളുടെയും ആവശ്യവും ഇതുതന്നെയെന്നു സൂചനയുള്ളതായി അറിയുന്നു. നേതൃത്വത്തിലേക്ക് യുവനേതാവ് വന്നില്ലെങ്കിൽ പാർട്ടി പഴയതിനെക്കാളും ക്ഷയിക്കുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ പരിചയസമ്പന്നരായ യുവനേതാക്കളുടെ സാന്നിധ്യം പാർട്ടിയിൽ ഇല്ലെന്നതും പ്രശ്നമായി നിലനിൽക്കുന്നു. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ നേതാക്കളോടു നിര്‍ദേശിച്ചിരുന്നു.

ഈ കാലപരിധിയിലും പുതിയ അധ്യക്ഷനെ കണ്ടെത്താത്ത പശ്ചാത്തലത്തില്‍ രാഹുല്‍ സ്വന്തം രാജിക്കത്ത് ട്വിറ്ററിലുടെ പരസ്യമാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് അമരിന്ദര്‍ സിങ്ങിൻ്റെ അഭിപ്രായ പ്രകടനം.

രാഹുല്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ മോട്ടിലാല്‍ വോറയെ താത്കാലിക അധ്യക്ഷനായി കോണ്‍ഗ്രസ് തീരുമാനിച്ചെന്നു വാര്‍ത്തകള്‍ വന്നെങ്കിലും പാര്‍ട്ടി അതു നിഷേധിക്കുകയായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുംവരെ രാഹുല്‍ തുടരുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയത്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികളില്‍ താന്‍ ഭാഗമാവില്ലെന്നു രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

0Shares