യുവനടിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്താക്കിയ സംഭവം; പാലക്കാട് സ്വദേശി പോലീസ് പിടിയിൽ, ചിത്രങ്ങൾ പകർത്തിയത് പ്രണയം നടിച്ച് അടുത്തുകൂടിയ ശേഷം; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 75 ലക്ഷം ആവശ്യപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing യുവനടിയുടെ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്താക്കിയ സംഭവം; പാലക്കാട് സ്വദേശി പോലീസ് പിടിയിൽ, ചിത്രങ്ങൾ പകർത്തിയത് പ്രണയം നടിച്ച് അടുത്തുകൂടിയ ശേഷം; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 75 ലക്ഷം ആവശ്യപ്പെട്ടു

കൊച്ചി: രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചസംഭവത്തില്‍ തൃപ്പൂണിത്തുറ ഉദയംപേരൂര്‍ എം.എല്‍.എ റോഡ് അംബേദ്കര്‍ ജങ്ഷന്‍ സൗപര്‍ണിക പാര്‍ക്ക് ഏഴാം നമ്പര്‍ വില്ലയില്‍ താമസിക്കുന്ന പാലക്കാട് വടവന്നൂര്‍ സ്വദേശി കിരണ്‍ കുമാര്‍ (38)നെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുമായി വളരെ അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇരുവരും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഇയാള്‍ ബ്ലാക്ക്‌മെയിലിംങ് ചെയ്യുന്നതിനായി പകര്‍ത്തിയത്. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതായും ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും നടി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിരണ്‍ പിടിയിലാകുന്നത്. 2008ല്‍ പ്രതി നടിയുടെ സുഹൃത്തായിരുന്നപ്പോള്‍ എടുത്തതാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ എടുത്തത് കിരണ്‍കുമാറാണോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.

ഇയാളും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന സൂചനയും പോലീസ് നല്‍കുന്നുണ്ട്. ഇക്കാലയളവിലാണ് അടുത്തിടകും വിധത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത്. വിവാഹിതനായിരുന്ന കിരണ്‍കുമാര്‍ ഇക്കാര്യം മറച്ചുവെച്ചാണ് നടിയുമായി സുഹൃദ്ബന്ധം സ്ഥാപിച്ചത്. ഇയാള്‍ വിവാഹിതനാണ് എന്നറിഞ്ഞ നടി ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്ന്, ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഇയാള്‍ 75 ലക്ഷം രൂപ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്നതിനാല്‍ നടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും നടിയുടെ അമ്മയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും ചെയ്തു. മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കിരണിന് ഒപ്പം കിടക്കുന്ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ ആണ് ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.പാലേരി മാണിക്യം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ നടിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് മാറ്റിനി എന്ന ചിത്രത്തിലെ അയലത്തെ വീട്ടിലെ എന്നു തുടങ്ങുന്ന ഐറ്റം ഗാനരംഗമായിരുന്നു.

0Shares