യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്‍റെ വധഭീഷണി: അബീക്കയുടെ മകനായി ജനിച്ചതിന്‍റെ പേരിൽ മാത്രമാണ് തനിക്ക് ഇത്തരം പീഡനങ്ങളെന്ന് ഷെയ്ൻ: വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing യുവനടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്‍റെ വധഭീഷണി: അബീക്കയുടെ മകനായി ജനിച്ചതിന്‍റെ  പേരിൽ മാത്രമാണ് തനിക്ക് ഇത്തരം പീഡനങ്ങളെന്ന് ഷെയ്ൻ: വീഡിയോ കാണാം

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്‍റെ വധഭീഷണി. വെയിൽ എന്ന സിനിമയുടെ നിർമാതാവിൽ നിന്നാണ്‌ തനിക്ക് വധഭീഷണി നേരിട്ടതെന്ന്‌ ഷെയിൻ ഇൻസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. ആരാധകരോടുള്ള വെളിപ്പെടുത്തലിൽ താരം ഇടക്കിടെ സങ്കടപ്പെടുന്നുമുണ്ട്‌. ഷെയ്ന്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന  വെയില്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവായ ജോബി ജോർജാണ് വധഭീഷണി മുഴക്കിയത്. സിനിമയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്.

 

ചിത്രത്തിന്‍റെ സംവിധായകന് പോലും തന്‍റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പോലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയുള്ള ​ഗെറ്റപ്പ് മാറ്റത്തിന്‍റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

https://www.instagram.com/p/B3r3Jo0l2Vr/?utm_source=ig_web_copy_link

ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്.

കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുറി അൽപം മുറിച്ചു. ഇതിന്‍റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി പറഞ്ഞു. സുഹൃത്തുക്കൾ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ തനിക്കുണ്ടായ അനുഭവം പുറംലോകമറിയണമെന്ന് ഷെയ്ൻ പറയുന്നു. അബീക്കയുടെ മകനായി ജനിച്ചതിന്‍റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ൻ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ൻ പറയുന്നുണ്ട്.

0Shares