യുവതി മന്ത്രവാദം പരിശീലിച്ചത് ഒന്നര വയസുള്ള മകളെ അടിച്ചുകൊന്ന്; ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെ സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing യുവതി മന്ത്രവാദം പരിശീലിച്ചത് ഒന്നര വയസുള്ള മകളെ അടിച്ചുകൊന്ന്; ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെ സംഭവിച്ചത്

ലഖ്‌നൗ: മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായി യുവതി ഒന്നര വയസുള്ള മകളെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ ഗീതാദേവി എന്ന മുപ്പത്തിരണ്ട്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മകള്‍ സോനമാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പോലിസിനോട് പറഞ്ഞു. ദുര്‍മന്ത്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് ?ഗീതാദേവി ക്രൂര കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗീത മകളെ അടിച്ചുകൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. ഗോണ്ട ജില്ലയില്‍ ഇഷ്ടികത്തൊഴിലാളിയാണ് ഇവരുടെ ഭര്‍ത്താവ്.

0Shares