ബീയ്ജിങ്: ചൈനയില്‍ യുവതി കാര്‍ വാങ്ങാനെത്തിയത് നാല്ചാക്ക് നോട്ടുകളുമായി. വാഹന ഡീലര്‍ഷിപ്പുകളില്‍ നിന്നും സ്ഥിരമായി കേള്‍ക്കുന്ന ഒന്നാണ് ചാക്കില്‍ പണവുമായി കാര്‍ വാങ്ങാന്‍ വന്ന ആളുടെ കഥ. ദേശം മാറുന്നതനുസരിച്ച് കഥയിലെ കഥാപാത്രങ്ങളും മാറും. എന്നാല്‍ ആ കഥ സത്യമായിരിക്കുന്നു. ഇന്ത്യയിലല്ല അങ്ങ് ചൈനയിലാണ് സംഭവം നടന്നത്. സ്വന്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന യുവതിയാണ് കാര്‍ വാങ്ങാന്‍ ഒരു യുവാന്‍ നോട്ടുകളുമായി എത്തിയത്. കാര്‍ വാങ്ങാന്‍ ചെറിയ നോട്ടുകള്‍ സ്വീകരിക്കുമോയെന്ന് ചോദിച്ചു. സ്വീകരിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് നാല് ചാക്ക് നിറയെ നോട്ടുമായി എത്തിയതെന്നും ഷോറൂമിലെ ജീവനക്കാരന്‍ പറയുന്നു. 20 ജീവനക്കാരുടെ ഒരു മണിക്കൂര്‍ പരിശ്രമത്തിന്റെ ഫലമായാണ് നോട്ടുകള്‍ എണ്ണിത്തീര്‍ക്കാനായത്. ഏകദേശം 130,000 യുവാന്റെ നോട്ടുകളായിരുന്നു (ഏകദേശം 12.5 ലക്ഷം രൂപ) ചാക്കില്‍ ഉണ്ടായിരുന്നത്. രണ്ടുലക്ഷം യുവാന്റെ കാര്‍ സ്വന്തമാക്കിയ അവര്‍ ബാക്കി പണം മൊബൈല്‍ ബാങ്കിങ്ങിലൂടെ ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും ഷോറൂം മാനേജര്‍ പറയുന്നു. പണമെണ്ണൂന്നതിന്റെ വീഡിയോ കാണാം.
https://www.youtube.com/watch?v=cPUMrDXqbQk
