യുപിയില്‍ ഒ.ബി.സി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി; ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രസർക്കാർ

  • Post category:news
  • Reading time:1 min read
You are currently viewing യുപിയില്‍ ഒ.ബി.സി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി; ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രസർക്കാർ

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി. 17 പിന്നാക്ക വിഭാഗങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രം. പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയ 17 ഒ.ബി.സി വിഭാഗക്കാര്‍ക്കും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട്ട് അറിയിച്ചു.

കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് യോഗി സര്‍ക്കാര്‍ ജൂണ്‍ 24ന് പിന്നാക്ക വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയത്. കൃത്യമായ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും മന്ത്രി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.

കശ്യപ്, രാജ്ഭര്‍, ധീവര്‍, ബിന്ദ്, കുംഹര്‍, കഹാര്‍, കേവത്, നിഷാദ്, ബഹര്‍, മല്ലാ, പ്രജാപതി, ധീമര്‍, ബതാം, തുര്‍ഹ, ഗോദിയ, മാഞ്ചി, മചുവ എന്നീ പിന്നാക്ക വിഭാഗക്കാരെയാണ് പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ബി.എസ്.പി നേതാവ് മായാവതി ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

0Shares