യുപിയില്‍ ഇന്ന് അഖിലേഷ്- രാഹുല്‍ സംയുക്ത റാലി.

  • Post category:news
  • Reading time:1 min read
You are currently viewing യുപിയില്‍ ഇന്ന് അഖിലേഷ്- രാഹുല്‍ സംയുക്ത റാലി.

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും. പ്രചരണച്ചൂട് അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ ഇന്ന് ഇരുനേതാക്കളും തമ്മില്‍ സംയുക്തമായി റാലിയില്‍ പങ്കെടുക്കും.

ലക്‌നൗവിന്‍ നടക്കുന്ന റലിക്ക് ശേഷം ഇരുവരുമൊന്നിച്ച് വാര്‍ത്താസമ്മേളനവും നടത്തും. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും സംഖ്യത്തിലേര്‍പ്പെട്ടതിന് ശേഷം ഇരുവരും ചേര്‍ന്നുള്ള ആദ്യത്തെ വാര്‍ത്താ സമ്മേളനമാണിത്. പാര്‍ട്ടികളുടെ സംഖ്യത്തെക്കുറിച്ച് സാധാരണ ജനങ്ങളിലേക്കെത്തിക്കാനാണ് വാര്‍ത്താ സമ്മേളനമെന്നാണ് പാര്‍ട്ടികളുട വിശദീകരണം.

0Shares