യുദ്ധസമാനം; പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം

  • Post category:news
  • Reading time:1 min read
You are currently viewing യുദ്ധസമാനം; പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനം

പത്തനംതിട്ട: കനത്ത മഴയില്‍വെള്ളത്തിലായ പത്തനംതിട്ടയില്‍ രക്ഷാപ്രവർത്തനവും താറുമാറായി. ഡാമുകളിൽനിന്നുള്ള മഴവെള്ള പാച്ചിൽ വില്ലനായതോടെ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി. കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനാണ് തീരുമാനം. ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. ചെറു ബോട്ടായ റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായകരമാകും. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുയാണ്.

0Shares