യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംനേടി അനുശ്രീ നായികയായി എത്തുന്ന ‘ഉള്‍ട്ട’യുടെ ട്രെയിലര്‍

  • Post category:news
  • Reading time:1 min read
You are currently viewing യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംനേടി അനുശ്രീ നായികയായി എത്തുന്ന ‘ഉള്‍ട്ട’യുടെ ട്രെയിലര്‍

യുട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംനേടി അനുശ്രീ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഉള്‍ട്ട’.യുടെ ട്രെയിലര്‍. കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ട ട്രെയിലര്‍ ഇപ്പോള്‍ രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യുട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇരുപത്തിമൂന്നാം സ്ഥാനത്താണ് ട്രെയിലറിനിപ്പോള്‍.

അനുശ്രീ, ശാന്തികൃഷ്ണ, കെ.പി.എസി ലളിത, മഞ്ജു പത്രോസ്, തെസ്നി ഖാന്‍, ആര്യ, സുരഭി, അഞ്ജന, പ്രയാഗ മാര്‍ട്ടിന്‍, ഗോകുല്‍ സുരേഷ്, സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം പ്രദീപ്, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, സുബീഷ് സുധി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സ്ത്രീകള്‍ എല്ലാരംഗത്തും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊന്നാപുരം എന്ന ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

0Shares