യുക്രൈന്‍ വിമാനം തകര്‍ത്തത് ഞങ്ങള്‍ തന്നെ; കുറ്റംസമ്മതിച്ച് ഇറാന്‍

  • Post category:news
  • Reading time:1 min read
You are currently viewing യുക്രൈന്‍ വിമാനം തകര്‍ത്തത് ഞങ്ങള്‍ തന്നെ; കുറ്റംസമ്മതിച്ച് ഇറാന്‍

ടെഹ്റാനില്‍ നിന്ന് 176 പേരുമായി പുറപ്പെട്ട യുക്രൈന്‍ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഇറാന്‍. വിമാനം അപകത്തില്‍പ്പെട്ടതല്ലെന്നും തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്നുമാണ് ഇറാന്റെ കുറ്റസമ്മതം.

അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്. ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.

ഇറാനാണ് യുക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിപ്പിച്ചതെന്ന് അമേരിക്കയും കാനഡയും യു.കെയും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. വിമാനം ഇറാന്‍ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്ന് യുഎസ് മാധ്യമങ്ങള്‍ ആരോപിച്ചിരുന്നത്. രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നായിരുന്നു യുഎസ് മാധ്യങ്ങള്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ വിമാനം പറന്നുയര്‍ന്നയുടന്‍ ചില സാങ്കേതികത്തകരാര്‍ ഉണ്ടായെന്നും തുടര്‍ന്ന് തീപിടിച്ച് വീഴുകയായിരുന്നു എന്നുമാണ് ഇറാന്‍ ആദ്യം വിശദീകരിച്ചത്. അപകടസ്ഥലത്ത് നിന്നും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്ക്കോ ബ്ലാക്ക് ബോക്സ് അമേരിക്കന്‍ കമ്പനിയായയ ബോംയിഗിനോ കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല.

0Shares