യാഹൂ സെര്‍ച്ചില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞ 10 വനിതാ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായി കാവ്യ മാധവന്‍; ഒന്നാം സ്ഥാനം സണ്ണി ലിയോണിന്

  • Post category:news
  • Reading time:1 min read
You are currently viewing യാഹൂ സെര്‍ച്ചില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞ 10 വനിതാ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായി കാവ്യ മാധവന്‍; ഒന്നാം സ്ഥാനം സണ്ണി ലിയോണിന്

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ 10 വനിതാ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായി കാവ്യ മാധവന്‍. ഇന്ത്യയുടെ തന്നെ സൗന്ദര്യറാണികളായ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്യുമാണ് കാവ്യമാധവന്‍ പിന്തള്ളിയത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ 10 വനിതാതാരങ്ങളില്‍ ഒന്നാം സ്ഥാനം സണ്ണി ലിയോണിനാണ്. കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ഐശ്വര്യ റായി ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങിയെങ്കിലും ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.

 

0Shares