ന്യൂയോര്‍ക്ക്: ഇ-മെയില്‍ സേവനദാതാവായ യാഹൂ പേരുമാറ്റുന്നു. ഇനിമുതല്‍ അല്റ്റെബ എന്ന പേരിലാണ് യാഹൂ അറിയപ്പെടുക. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ- മെയില്‍ മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹുവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ സ്വന്തമാക്കിയിരുന്നു.

അതിനു പിന്നാലെയാണ് യാഹൂവിന്റെ പേരുമാറ്റം. പേരുമാറുന്നതിനോടൊപ്പം നിലവിലെ സി.ഇ.ഒ മരിയാ മേയറും മറ്റ് അഞ്ച് ഡയറക്ടേഴ്സും സ്ഥാനം ഒഴിയുമെന്നും യാഹൂ അറിയിച്ചിരുന്നു. എറിക് ബ്രാന്‍ഡ് ആണ് അല്റ്റെബയുടെ ചെയര്മാന്.