ബിഹാർ: പട്നയിൽ യാത്ര ബോട്ട് മുങ്ങി 20 പേര് മരിച്ചു. ഗംഗാ ഘട്ടില്‍ നിന്ന് 40 പേരുമായി യാത്ര പുറപ്പെട്ട ബോട്ട് അമിത ഭാരത്തെ തുടര്‍ന്ന് ഗംഗ നദിയില്‍ മറിയുകയായിരുന്നു.
രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു.