യാത്രികര്‍ അധികമെന്ന കാരണത്താല്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി.

  • Post category:news
  • Reading time:1 min read
You are currently viewing യാത്രികര്‍ അധികമെന്ന കാരണത്താല്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി.

വാഷിംങ്ടണ്‍: യാത്രികര്‍ അധികമെന്ന കാരണത്താല്‍ അമേരിക്കയിലെ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. ഏഷ്യന്‍ വംശജരായ ഡോക്ടറും ഭാര്യയുമാണ് ടിക്കറ്റെടുത്ത് വിമാനത്തില്‍ പ്രവേശിച്ചിട്ടും പുറത്താക്കപ്പെട്ടത്. യുണെറ്റഡ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിഷയം പുറത്തു വന്നത്. അധികബുക്കിങ് നടന്നതിനാല്‍ ഏതെങ്കിലും നാലു യാത്രികര്‍ സ്വമേധയാ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആരും ഇതിന് തയ്യാറായിരുന്നില്ല.

ഒടുവില്‍ ഉദ്യോഗസ്ഥര്‍ തന്നെ പുറത്താക്കേണ്ടവരെ തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യന്‍ വംശജനായ ഡോക്ടറോടും ഭാര്യയോടും ഇറങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അടുത്ത ദിവസം തനിക്ക് ജോലിക്ക് പോകേണ്ടതാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സീറ്റില്‍ നിന്ന് പിടിച്ചുവലിച്ച് വിമാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് യാത്രികരില്‍ ഒരാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. സാധാരണ ബുക്കിങ് നടന്നാലും എല്ലാ യാത്രികരും എത്തിച്ചേരാറില്ല. വിമാനത്തിന്റെ വരുമാനനഷ്ടം തടയുന്നതിനാണ് അധികബുക്കിങ് അനുവദിക്കുന്നത്.

 

https://www.youtube.com/watch?v=mMTpvzJp4ps

0Shares