യാത്രാ വിലക്ക്: മലയാളികള്‍ ചൈനയില്‍ കുടുങ്ങി; വിമാനത്താവളത്തില്‍ 21പേര്‍

  • Post category:news
  • Reading time:1 min read
You are currently viewing യാത്രാ വിലക്ക്: മലയാളികള്‍ ചൈനയില്‍ കുടുങ്ങി; വിമാനത്താവളത്തില്‍ 21പേര്‍

കൊറോണ മൂലം ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ നിരവധി പേര്‍. 21 മലയാളികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പൂര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്.

ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

0Shares